കല്ലൂർ ബണ്ടി​െൻറ ഷട്ടർ സാമൂഹികദ്രോഹികൾ നശിപ്പിച്ചു

പാലേരി: ചങ്ങരോത്ത് 13ാം വാർഡിൽപെട്ട കല്ലൂർ ചെറുപുഴയിൽ ജലസേചന വകുപ്പ് നിർമിച്ച ബണ്ടി​െൻറ ഷട്ടർ ഞായറാഴ്ച രാത്രി സാമൂഹികദ്രോഹികൾ നശിപ്പിച്ചതായി പരാതി. രൂക്ഷ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കുറ്റ്യാടിപ്പുഴ വഴിയുള്ള ഉപ്പുവെള്ളം തടയുന്നതിനുമായി വർഷം മുമ്പ് പണിതതാണ് ബണ്ട്. ഷട്ടർ തകർത്ത സാമൂഹിക ദ്രോഹികളുടെ നടപടിയിൽ ഡി.വൈ.എഫ്.െഎ യൂനിറ്റ് പ്രതിഷേധിച്ചു. 'പറവകൾക്ക് നീർച്ചട്ടി' പദ്ധതി പാലേരി: പടത്തുകടവ് ഹോളിഫാമിലി ഹൈസ്കൂളിൽ 'പറവകൾക്ക് നീർച്ചട്ടി' പദ്ധതിക്ക് തുടക്കമായി. ദേശീയ ഹരിതസേനയുടെയും സ്കൂൾ പരിസ്ഥിതി ക്ലബി​െൻറയും സഹകരണത്തോടെ പറവകൾക്ക് ദാഹജലം നൽകുന്ന പദ്ധതി പി.ടി.എ പ്രസിഡൻറ് സുരേന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ െവള്ളം നിറച്ച മൺചട്ടികൾ സ്ഥാപിച്ചു. ഒൗഷധത്തോട്ട നവീകരണവും നടത്തി. ഉപയോഗിച്ച പ്ലാസ്റ്റിക് ബോൾ പേന ശേഖരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ടി. തോമസ് നിർവഹിച്ചു. എച്ച്.എം ടി. ദേവസ്യ, നേച്വർ ക്ലബ് കൺവീനർ ഷീന ജോർജ്, ജോബിച്ചൻ കെ. മാത്യു എന്നിവർ സംസാരിച്ചു. പാറക്കടവ് പാലത്തിന് ശാപേമാക്ഷം പാലേരി: മന്ത്രി ടി.പി. രാമകൃഷ്ണൻ 50 ലക്ഷം അനുവദിച്ചതോടെ പാലേരി പാറക്കടവ് പാലത്തിന് ശാപമോക്ഷം. 50 വർഷത്തിലധികം പഴക്കമുള്ളതും കൈവരിയും സംരക്ഷണഭിത്തിയും തകർന്ന് അപകടത്തിലായ പാറക്കടവ് പാലത്തി​െൻറ ശോച്യാവസ്ഥയെപ്പറ്റി പലവട്ടം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പേരാമ്പ്ര വികസന മിഷൻ പരിപാടിയിൽ നിർദേശം വെക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രി താൽക്കാലികമായി തുക വകയിരുത്തിയത്. പാറക്കടവ് പാലത്തിന് 50 ലക്ഷം രൂപ വകയിരുത്തിയ മന്ത്രിയെ വെൽഫെയർ പാർട്ടി പാറക്കടവ് യൂനിറ്റ് അഭിനന്ദിച്ചു. ഇ.ജെ. മുഹമ്മദ് നിയാസ്, സി.പി. അമ്മദ്, വി.പി.എ. അസീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.