പട്ടികജാതി ഫണ്ട്​ ദുരുപയോഗം ചെയ്​ത്​ റോഡ്​; പനങ്ങാട്​ ഗ്രാമപഞ്ചായത്തിലേക്ക്​ പ്രതിഷേധ മാർച്ച്​

ബാലുശ്ശേരി: വ്യാജ ഒപ്പ് ശേഖരിച്ച് പട്ടികജാതി -വർഗ ഫണ്ട് ദുരുപയോഗം ചെയ്ത് റോഡ് നിർമിച്ച പഞ്ചായത്ത് നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പനങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട പതിറ്റാണ്ട് പഴക്കമുള്ള കാവുംപുറം -വില്ലംപാറ റോഡി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണാതെ പട്ടികജാതിക്കാരുടെ വ്യാജ ഒപ്പ് ശേഖരിച്ച് മറ്റൊരു റോഡ് നിർമിച്ചതിനെതിരെയാണ് നാട്ടുകാർ ഇന്ത്യൻ ദലിത് ഫെഡറേഷ​െൻറ നേതൃത്വത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് ഒാഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്. 10 പട്ടികജാതി കുടുംബങ്ങളടക്കം 24 കുടുംബങ്ങൾ താമസിക്കുന്ന വില്ലംപാറ ഭാഗത്തേക്ക് റോഡില്ലാത്തതിനാൽ ഒാേട്ടാറിക്ഷ പോലും എത്തിപ്പെടാറില്ല. 15 വർഷം മുമ്പ് നാട്ടുകാർതന്നെ റോഡ് വെട്ടി പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെങ്കിലും പഞ്ചായത്ത് നവീകരണ പ്രവർത്തനങ്ങൾക്കും തയാറായിട്ടില്ല. എന്നാൽ, അഞ്ചു വർഷം മുമ്പ് നിർമിച്ച പട്ടികജാതി കുടുംബങ്ങൾ ഏറെയില്ലാത്ത ആര്യൻസ് സ്മാരക റോഡ് മെറ്റലിട്ട് ടാറിങ് പൂർത്തിയാക്കിയ നടപടിക്കെതിരെയാണ് പ്രതിഷേധമുയർന്നിട്ടുള്ളത്. അഞ്ചിൽ താഴെ പട്ടികജാതി കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഇൗ റോഡി​െൻറ പണി പൂർത്തിയാക്കാനായി വില്ലംപാറ ഭാഗത്തെ പട്ടികജാതി കുടുംബങ്ങളുടെ വ്യാജ ഒപ്പ് ശേഖരിച്ച് നിവേദനം നൽകി ഫണ്ട് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പട്ടികജാതി ഫണ്ട് വകമാറ്റി റോഡ് നിർമിച്ച നടപടിക്കെതിരെ പ്രതികരിച്ച നാട്ടുകാരെ പഞ്ചായത്തംഗം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇന്ത്യൻ ദലിത് ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ധർണ ജില്ല സെക്രട്ടറി സുരേന്ദ്രൻ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. അജിത ബാലൻ അധ്യക്ഷത വഹിച്ചു. വാസു മഠത്തിൽ, സി.എം. നാരായണൻ, മാധവൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.