കെ.എസ്.കെ.ടി.യു ജില്ല വനിത കൺ​െവൻഷൻ

പേരാമ്പ്ര: ജില്ലയിൽ പഞ്ചായത്ത്, വില്ലേജ് തലങ്ങളിൽ രൂപവത്കരിക്കുന്ന തൊഴിൽസേനയിൽ 25,000 വനിതകളെ അംഗങ്ങളാക്കാൻ പേരാമ്പ്രയിൽ നടന്ന തീരുമാനിച്ചു. സംസ്ഥാന ജോയൻറ് സെക്രട്ടറി വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.സി. പുഷ്പ പതാക ഉയർത്തി. തങ്കമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ശോഭന, സി. ബാലൻ, ജില്ല പ്രസിഡൻറ് ടി.കെ. കുഞ്ഞിരാമൻ, സെക്രട്ടറി കെ.കെ. ദിനേശൻ, വൈസ് പ്രസിഡൻറ് കെ. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. പി.കെ. സജിത കൺവീനറും തങ്കമ്മ വർഗീസ് ജോ. കൺവീനറുമായി ജില്ല വനിത സബ് കമ്മിറ്റി രൂപവത്കരിച്ചു. മേയലാട്ട് ബാലകൃഷ്ണൻ സ്വാഗതവും എൻ.എം. ദാമോദരൻ നന്ദിയും പറഞ്ഞു. ജെ.ആര്‍.സി ശില്‍പശാല എകരൂല്‍: ഉണ്ണികുളം ഗവ. യു.പി സ്കൂള്‍ ജെ.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ അംഗം സഫിയ കൊല്യമ്പലത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ സി. ഹുസൈന്‍ പതാക ഉയര്‍ത്തി. ഒറിഗാമി, വ്യക്തിത്വവികസനം, യോഗ, നാടന്‍പാട്ട് എന്നീ പരിശീലനങ്ങള്‍ക്ക് അധ്യാപകരായ സുകുമാരൻ, ഷഫീഖ്, ബിജു, ഗിരീഷ്‌ ആമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി. ജെ.ആർ.സി ഉപജില്ല പ്രസിഡൻറ് കെ.എം. സുജേഷ്, പി.ടി.എ പ്രസിഡൻറ് പി.കെ. ജിഗേഷ്, കെ. രാജീവ്‌, പി.വി. ഗണേഷ്, എന്‍. രാജീവന്‍, എം. മിനിജറാണി, കൃഷ്ണകുമാര്‍, കെ. ശ്രീലേഖ എന്നിവര്‍ സംസാരിച്ചു. ജെ.ആര്‍.സി ലീഡര്‍ ടി.പി. അശ്വിനി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.