ദയ സ്നേഹസംഗമം

പേരാമ്പ്ര: വൃക്കരോഗത്തി​െൻറ ഭാരം പേറി ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്നവരും കുടുംബാംഗങ്ങളും ദയ പാലിയേറ്റിവ് സൊസൈറ്റിയിൽ ഒത്തുചേർന്നു. 45 രോഗികളും 200ഓളം കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ചികിത്സ-ഭക്ഷണ കാര്യങ്ങളിൽ പാലിക്കേണ്ട നിയന്ത്രണങ്ങളെപ്പറ്റി ഡോക്ടർമാരുൾപ്പെടെയുള്ളവർ നിർദേശങ്ങൾ നൽകി. വിദ്യാർഥിയായിരിക്കുമ്പോഴേ വൃക്കരോഗം വന്ന് ദുരിതത്തി​െൻറ ആഴക്കടൽ താണ്ടിയവരുടെ അനുഭവങ്ങൾ സദസ്സിനെ കണ്ണീരണിയിച്ചു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി വിധിയോട് തോറ്റുകൊടുക്കാതെ 15ഓളം പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കുകയും സർക്കാർ സർവിസിൽ പ്രവേശിക്കുകയും ചെയ്ത യുവാവി​െൻറ അനുഭവം മറ്റു രോഗികൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. സുനേത്ര നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ഇ.പി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. പാളയാട്ട് അഹമ്മദ്, അഞ്ജലി, വിശ്വൻ മഠത്തിൽ, കെ.പി. അസീസ് എന്നിവർ സംസാരിച്ചു. ഡോ. ജിതേഷ്, ഡോ. ഷഹബാസ്, ശ്രീരാജ് എന്നിവർ ക്ലാസെടുത്തു. ഡോ. ഇദ്രീസി​െൻറ സന്ദേശം ചടങ്ങിൽ വായിച്ചു. ശ്രീധരൻ നൊച്ചാട് കലാപരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്തവർക്ക് ജൈവ പച്ചക്കറി വിത്ത് വിതരണം ചെയ്തു. ദിനേശൻ പേരാമ്പ്ര, എൻ.കെ. മജീദ്, ആർ. കുഞ്ഞബ്ദുല്ല, കെ.എം. ശ്രീനിവാസൻ, ചന്ദ്രൻ പന്നിമുക്ക്, വി.ഇ.എൻ. നമ്പ്യാർ, സുനിത ടീച്ചർ, കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.