പറവകൾക്ക് ദാഹജലമൊരുക്കി 'നന്മ'

തിരുവമ്പാടി: വേനൽച്ചൂടിൽ കുടിനീരിനായി വലയുന്ന പറവകൾക്ക് ദാഹജലമൊരുക്കി യുവാക്കളുടെ കൂട്ടായ്മ. തിരുവമ്പാടിയിലെ 'നന്മ' യുവജന കൂട്ടായ്മയാണ് പറമ്പിലും മരങ്ങളിലും പക്ഷികൾക്കായി ദാഹജലപാത്രങ്ങളൊരുക്കുന്നത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് ദാഹജലപാത്രങ്ങൾ നൽകി. വിദ്യാർഥികൾ തങ്ങളുടെ വീട്ടു പരിസരങ്ങളിൽ ദാഹജലപാത്രങ്ങൾ സ്ഥാപിക്കും. പൊതു സ്ഥലങ്ങളിലും സർക്കാർ ഓഫിസ് അങ്കണങ്ങളിലും പറവകൾക്ക് ദാഹമകറ്റാൻ സൗകര്യമൊരുക്കും. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ദുരൂഹ സാഹചര്യത്തിൽ ഓട്ടോ കത്തിനശിച്ചു * സംഭവം മുത്തപ്പൻപുഴ ആദിവാസി കോളനിക്കു സമീപം * പരാതി ലഭിച്ചില്ലെന്ന് പൊലീസ് തിരുവമ്പാടി: മുത്തപ്പൻപുഴ അംബേദ്കർ ആദിവാസി കോളനിക്കു സമീപം ഓട്ടോ കത്തിനശിച്ച നിലയിൽ. ഞായറാഴ്ച രാത്രിയാണ് ഓട്ടോ കത്തിയതെന്ന് കരുതുന്നു. രാത്രി ഇവിടെ നിർത്തിയിട്ട ഓട്ടോയാണിതെന്ന് നാട്ടുകാർ പറഞ്ഞു. പുലർച്ചെ നാട്ടുകാരാണ് കത്തിയ നിലയിൽ ഓട്ടോ കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നെല്ലിപ്പൊയിൽ സ്വദേശിയുടേതാണ് ഓട്ടോ എന്നാണ് സൂചന. ഓട്ടോ കത്തിയത് സംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് തിരുവമ്പാടി പൊലീസ് പറഞ്ഞു. ആദിവാസി കോളനിയോടനുബന്ധിച്ച് വ്യാജവാറ്റും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി ഏറെ നാളായി പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.