സ്കൂൾ സമയങ്ങളിൽ ടിപ്പർ ഓടുന്നതായി പരാതി

തിരുവമ്പാടി: മരഞ്ചാട്ടി മേഖലയിൽ സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ ഓടുന്നതായി പരാതി. രാവിലെ എട്ടിനും പത്തിനും ഇടയിൽ ടിപ്പർ ലോറി ഓട്ടത്തിനുള്ള നിയന്ത്രണം പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. കാൽനടക്കാരായ സ്കൂൾ വിദ്യാർഥികൾ അപകട ഭീഷണി നേരിടുകയാണ്. സമയ നിയന്ത്രണം പാലിക്കാത്ത ടിപ്പർ ലോറികൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം. നടപടി സ്വീകരിക്കാത്തപക്ഷം ടിപ്പർ ലോറികളുടെ ഓട്ടം തടയാൻ രംഗത്തിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.