ഇരിങ്ങൽ ബ്രാഞ്ച്​ കനാലിലെ ഗർത്തം മണ്ണിട്ട​ുമൂടി; വെള്ളം ഒഴുക്കാൻ അടിയന്തര നടപടിയുമായി ഇറിഗേഷൻ വകുപ്പ്​

പയ്യോളി: ശനിയാഴ്ച അർധരാത്രി വൻ ഗർത്തം രൂപപ്പെട്ട ഇരിങ്ങൽ ബ്രാഞ്ച് കനാൽ പൂർവസ്ഥിതിയിലാക്കാൻ ഇറിഗേഷൻ വകുപ്പ് അടിയന്തര നടപടി തുടങ്ങി. കനാലി​െൻറ മറുഭാഗത്തുനിന്ന് മണ്ണെടുത്ത് ഗർത്തം പൂർണമായും മൂടി. താൽക്കാലിക മണൽഭിത്തി നിർമിക്കാനാണ് അധികൃതരുടെ ശ്രമം. കീഴൂർ അക്വഡക്ടി​െൻറ സമീപത്താണ് ശനിയാഴ്ച രാത്രി വൻ ഗർത്തം രൂപപ്പെട്ടത്. സംഭവം നാട്ടുകാർ വിളിച്ചറിയച്ചതിനെ തുടർന്ന് രാത്രിതന്നെ അധികൃതർ കനാൽ വെള്ളം കൈക്കനാലുകളിലേക്ക് തിരിച്ചുവിട്ടിരുന്നു. ചാക്കിൽ മണൽ നിറച്ച് ഭിത്തി നിർമിച്ചശേഷം പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് രണ്ടാഴ്ചക്കുള്ളിൽ പയ്യോളി ഭാഗത്തേക്ക് വെള്ളം ഒഴുക്കാനാണ് പദ്ധതി. ഗർത്തം രൂപപ്പെട്ട് കനാൽ തകർന്ന വാർത്ത തിങ്കളാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി. അധികൃതരുടെ നടപടി കനത്ത വേനലിൽ രൂക്ഷ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ നാട്ടുകാർക്ക് ആശ്വാസമാകും. നാല് പതിറ്റാണ്ടിലേറെയായി നാട്ടുകാർ ഇരിങ്ങൽ ബ്രാഞ്ച് കനാലിൽ വെള്ളത്തിനായി കാത്തിരിക്കുന്നു. ഇതിനിടയിൽ കനാൽ മൂടി, സ്വകാര്യ വ്യക്തികൾ റോഡ് നിർമിച്ചതും പലഭാഗങ്ങളിലും േകാൺക്രീറ്റും സിമൻറും കല്ലും ഉപയോഗിച്ച് കെട്ടിയ ഭിത്തി തകർന്നതും വെള്ളം ഒഴുക്കിവിടാൻ തടസ്സമായി. കഴിഞ്ഞവർഷമാണ് നാട്ടുകാർ പ്രാദേശികമായി സംഘടിച്ച് കനാൽ സംരക്ഷണ സമിതിയുണ്ടാക്കി കനാലി​െൻറ വീണ്ടെടുപ്പിനായി പ്രവർത്തനം തുടങ്ങിയത്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പയ്യോളി, കീഴൂർ, തച്ചൻകുന്ന്, അട്ടക്കുണ്ട്, അയനിക്കാട് പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ കനാൽ ശുചീകരിച്ച് വെള്ളം ഒഴുക്കാൻ രംഗത്തിറങ്ങുകയായിരുന്നു. ഇൗ വർഷം നേരത്തേതന്നെ വെള്ളമെത്തിക്കാനുള്ള ശ്രമവും കീഴൂരിൽ കനാൽ തകർന്നതോടെ പാഴാവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.