കാട്ടുപോത്തിടിച്ച്​ ബൈക്ക്​ യാത്രികർക്ക്​ പരിക്ക്

പെരുവണ്ണാമൂഴി: ചെമ്പനോട-പെരുവണ്ണാമൂഴി റോഡിലൂടെ വരികയായിരുന്ന ബൈക്ക് യാത്രികർക്കുനേരെ കാട്ടുപോത്തി​െൻറ ആക്രമണം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പന്നിക്കോട്ടൂർ വയലിലാണു സംഭവം. ചെമ്പനോടയിൽ മരണംനടന്ന വീട്ടിലേക്ക് രണ്ടു ബൈക്കുകളിലായി പോകുന്നവർക്കുനേരെയാണ് കാട്ടുപോത്തി​െൻറ ആക്രമണമുണ്ടായത്. പിന്നിലുള്ള ബൈക്ക് പൂർണമായും തകർന്നു. യാത്രക്കാരായ നരിനട സ്വദേശികളായ വട്ടുകുളം പ്രിൻസ് (45), കാഞ്ഞിരത്താം കുന്നേൽ റോയി (37) എന്നിവർ പരിക്കുകളോടെ ചക്കിട്ടപാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.