ചെമ്പനോടയിൽ തീപിടിച്ച്​ കൃഷി നശിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ ചെമ്പനോടയിലെ ആലമ്പാറയിൽ തിങ്കളാഴ്ച ഉച്ചക്കുണ്ടായ തീപിടിത്തത്തിൽ വ്യാപകമായി കൃഷി നശിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ആലമ്പാറ മുതൽ കൊറത്തിപ്പാറ വരെയുള്ള മേഖലയിലെ അഞ്ച് ഏക്കേറാളം ഭൂമിയിലാണ് തീപിടിച്ചത്. അബൂബക്കർ ചെേമ്പാലക്കണ്ടി, ഖദീജ ചെേമ്പാലക്കണ്ടി, രവി നമ്പുടിക്കണ്ടി, രവി തെക്കെക്കര പുത്തൻവീട്ടിൽ, കുഞ്ഞുമോൻ തെക്കെക്കര പുത്തൻവീട്ടിൽ എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, റബർ, കശുമാവ്, കവുങ്ങ് എന്നിവയാണ് തീപിടിത്തത്തിൽ നശിച്ചത്. കഴിഞ്ഞദിവസങ്ങളിൽ രണ്ടു തവണ ഇൗ പ്രദേശത്ത്് തീപിടിത്തമുണ്ടായിരുന്നു. നാട്ടുകാരായ ബ്ലെസൻ മത്തായി, തോമസ് കാക്കത്തുരുത്തേൽ, ലിബു കല്ലുപറമ്പിൽ, വിജയൻ കുബ്ലാനി, വിപി മേപ്പുറത്ത്, ഷൺമുഖവേൽ പന്നിക്കോട്ടൂർ, രാജേഷ് രവി, നാസർ ആലമ്പാറ, അമ്മാളു നമ്പൂരികണ്ടിയിൽ, പേരാമ്പ്ര ഫയർ സ്റ്റേഷൻ അസി. സ്േറ്റഷൻ ഒാഫിസർ വി.കെ. ഭരതൻ, പെരുവണ്ണാമൂഴി പൊലീസ് അഡീ. സബ്ഇൻസ്പെക്ടർ കെ. അബ്ദുല്ല, ചെമ്പനോട സ്പെഷൽ വില്ലേജ് ഒാഫിസർ ലാലു ബാസ്റ്റ്യൻ എന്നിവർ തീണയക്കാൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.