അഞ്ച് അവാർഡുകളുടെ മികവിൽ കോടഞ്ചേരി കൃഷിഭവൻ

കോടഞ്ചേരി: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പി​െൻറ 2017-18 വർഷത്തെ പച്ചക്കറി വികസന പദ്ധതിയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി ജില്ലയിൽ അഞ്ച് അവാർഡുകൾ കരസ്ഥമാക്കി കോടഞ്ചേരി കൃഷിഭവൻ. പച്ചക്കറി വികസന പരിപാടിയിൽ മികച്ച വിദ്യാലയമായി കോടഞ്ചേരി സ​െൻറ് ജോസഫ്സ് എൽ.പി സ്കൂളും മികച്ച വിദ്യാർഥി കർഷകനായി സ​െൻറ് ജോർജ് വേളംകോട് ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർഥി സെബിൻസാബു തെേക്കടത്തും മികച്ച പച്ചക്കറി കർഷകനായി വേളംകോട് തോട്ടാമറ്റത്തിൽ വർഗീസും മികച്ച കൃഷി അസിസ്റ്റൻറായി മിഷേൽ ജോർജും കൃഷി ഓഫിസറായി കെ.എ. ഷബീർ അഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.