ഇന്ത്യ 350 സി.സി പുസ്​തകം പ്രകാശനം ചെയ്തു

കോഴിക്കോട്: ഷരീഫ് ചുങ്കത്തറയുടെ ഇന്ത്യ 350 സി.സി പുസ്തകം എഴുത്തുകാരി ഷാഹിന കെ. റഫീഖിന് നൽകി കഥാകൃത്ത് സിതാര എസ് പ്രകാശനം ചെയ്തു. എം. അബ്ദുൽ റഷീദ് പുസ്തകപരിചയം നടത്തി. ജസീൽ നാലകത്ത് അധ്യക്ഷത വഹിച്ചു. പി. സക്കീർ ഹുസൈൻ, മനോജ് കളരിക്കൽ, നൂറ എന്നിവർ സംസാരിച്ചു. സി.എച്ച്. ഷറിൻ ഫർസാന സ്വാഗതവും ഷരീഫ് ചുങ്കത്തറ മറുമൊഴിയും നടത്തി. യാത്രികനും സമൂഹമാധ്യമങ്ങളിലെ എഴുത്തുകാരനുമായ ഷരീഫ് ചുങ്കത്തറ ഇന്ത്യ മുഴുവൻ ബൈക്കിൽ സഞ്ചരിച്ച അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. പെൻഡുലം ബുക്സാണ് പ്രസാധകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.