​'സ്​ത്രീയും സുരക്ഷയും' ഓപൺ ഫോറം ഇന്ന്

കോഴിക്കോട്: ലോക വനിത ദിനാചരണവുമായി ബന്ധപ്പെട്ട് മാർച്ച് എട്ട് മുതൽ 14 വരെ വിവിധ പരിപാടികൾ നടത്തുന്നതി​െൻറ ഭാഗമായി സാമൂഹിക സുരക്ഷ മിഷ​െൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ദേവഗിരി സ​െൻറ് ജോസഫ്സ് കോളജിൽ സ്ത്രീയും സുരക്ഷയും വിഷയത്തിൽ ഓപൺ ഫോറം നടത്തും. ഉച്ചക്ക് 2.30ന് നടക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ജില്ല സാമൂഹികനീതി ഓഫിസർ ഷീബ മുംതാസ് അധ്യക്ഷത വഹിക്കും. വൈകീട്ട് 4.30ന് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ ഹോളിേക്രാസ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും ബാലുശ്ശേരി മനോരഞ്ജൻ ആർട്സി​െൻറ നേതൃത്വത്തിൽ തെരുവുനാടകവും അരങ്ങേറും. ഖരമാലിന്യ സംസ്കരണ ശിൽപശാല ഇന്ന് കോഴിക്കോട്: കേന്ദ്ര നഗരകാര്യ മന്ത്രാലയത്തി​െൻറയും നാഷനൽ െപ്രാഡക്ടിവിറ്റി കൗൺസിലി​െൻറയും നേതൃത്വത്തിൽ ചൊവ്വാഴ്ച ഹോട്ടൽ ഹൈസൺ ഹെറിറ്റേജിൽ 'ഖരമാലിന്യ സംസ്കരണം 2018'വിഷയത്തിൽ ഏകദിന ശിൽശാല. ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി മേധാവികൾക്കും വിവിധ വകുപ്പുതല ജീവനക്കാർക്കുമായാണ് ശിൽപശാല. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.