റെയിൽവേ ഭൂമിയിലെ അടിക്കാട് കത്തിനശിച്ചു

ഫറോക്ക്: റെയിൽവേ സ്റ്റേഷനു പിറകുവശത്തെ റെയിൽവേ ഭൂമിയിലെ അടിക്കാട് പൂർണമായും കത്തിനശിച്ചു. രണ്ടാം പ്ലാറ്റ്ഫോമിന് പിറകുവശത്ത് ചെനപ്പറമ്പിലേക്കുള്ള സമാന്തര റോഡിന് സമീപത്തെ ഒരു ഏക്കറോളം വരുന്ന അടിക്കാടാണ് തിങ്കളാഴ്ച ഉച്ചയോടെ കത്തിനശിച്ചത്. പ്രദേശത്ത് പന്തലിച്ചു നിൽക്കുന്ന നിരവധി തേക്കുമരങ്ങളുടെ വേരുകളും അടിഭാഗവും ഭാഗികമായി കത്തിയമർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്ത ഫയർഫോഴ്‌സിൽനിന്ന് സീനിയർ സ്റ്റേഷൻ ഓഫിസർ പാനോത്ത് അജിത്ത്കുമാറി​െൻറ നേതൃത്വത്തിൽ എത്തിയ ഒരു യൂനിറ്റ് ഫയർ എൻജിൻ ഉപയോഗപ്പെടുത്തിയാണ് തീ പൂർണമായും അണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.