വികസന സെമിനാർ

കടലുണ്ടി: കടലുണ്ടി ഗ്രാമപഞ്ചായത്തി​െൻറ 2018-19 വാർഷിക പദ്ധതിയുടെ രൂപരേഖയുമായി നടത്തി. മണ്ണൂർ സിപെക്സ് ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് സി.കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. നിഷ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. രമേശൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, സ്ഥിരം സമിതി ചെയർമാന്മാരായ ഷൺമുഖൻ പിലാക്കാട്ട്, സിന്ധു പ്രദീപ്, ബ്ലോക്ക് അംഗം എൻ.കെ. ബിച്ചിക്കോയ, വാർഡംഗങ്ങളായ ഒ. ഭക്തവത്സലൻ, എം. ഷഹർബാൻ, എൻ. ഭാസ്ക്കരൻ നായർ, ആസൂത്രണ സമിതി വൈസ് പ്രസിഡൻറ് പ്രഫ. കെ. ശശിധരൻ, അംഗങ്ങളായ വേണുഗോപാൽ, കുന്നത്ത് മോഹൻദാസ്, വിജയകൃഷ്ണൻ കോലോട്ട് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം സ്വാഗതവും പ്ലാൻ കോഓഡിനേറ്റർ ഫസൽ നന്ദിയും പറഞ്ഞു. ഹയർ ഗുഡ്സ് അസോസിയേഷൻ കുടുംബസംഗമം കടലുണ്ടി: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് അസോസിയേഷൻ കടലുണ്ടി യൂനിറ്റ് കുടുംബസംഗമം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പി. ഭരതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എ.പി. അഹമ്മദ് കോയ, ജില്ല പ്രസിഡൻറ് എ.പി. മുഹമ്മദ് ബഷീർ, പി.കെ. ഉന്മേഷ്, പി. രാജീവൻ, എൻ.വി. ബാദുഷ, സി.പി. അളകേശൻ, ഡൽജിത്ത്, മുരളി മുണ്ടേങ്ങാട്ട്, ടി.കെ. ഹബീബ് റഹ്മാൻ, എൻ.കെ. വിജയൻ, പി.പി.സി. നദീർ, എൻ.കെ. വിജയൻ, പി. സുധീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.