കർഷക മുന്നേറ്റത്തിന് ഐക്യദാർഢ്യ പ്രകടനം

േകാഴിക്കോട്: മഹാരാഷ്ട്രയിലെ കർഷക മുന്നേറ്റമായ ലോങ് മാർച്ചിന് ഐക്യദാർഢ്യം അർപ്പിച്ച് എൽ.ഐ.സി എംപ്ലോയീസ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ എൽ.ഐ.സി ജീവനക്കാർ പ്രകടനം നടത്തി. എൽ.ഐ.സിയുടെ എല്ലാ ഓഫിസുകൾക്കു മുന്നിലും നടന്ന ഐക്യദാർഢ്യ പ്രകടനത്തിൽ നിരവധി ജീവനക്കാർ പങ്കെടുത്തു. മാനാഞ്ചിറ എൽ.ഐ.സി ഡിവിഷനൽ ഓഫിസിനു മുന്നിൽ പ്രകടനാനന്തരം നടന്ന യോഗത്തിൽ എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ കോഴിക്കോട് ഡിവിഷൻ ജന. സെക്രട്ടറി പി.പി. കൃഷ്ണൻ സംസാരിച്ചു. ഐ.കെ. ബിജു, എം.ജെ. ശ്രീരാം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.