സൂഫിസവും ഭക്തിയും ദേശീയ സെമിനാര്‍ സമാപിച്ചു

കോഴിക്കോട്: സാഹിത്യം, സംഗീതം, മതം തുടങ്ങിയ മേഖലയില്‍ സൂഫിസത്തി​െൻറയും ഭക്തിയുടെയും സ്വാധീനം വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് 'ഫിലോസഫി ഓഫ് ലവ് ഇന്‍ സൂഫിസം ആൻഡ് ഭക്തി'സെമിനാര്‍ സമാപിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചി​െൻറ ആഭിമുഖ്യത്തില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് മലയാളം വിഭാഗവും വടകര മലബാര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്‌മ​െൻറും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രഫ. എ.പി. സുബൈർ, ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍, ഇ.എം. ഹാഷിം, ഡോ. ലാംബര്‍ട് കിഷോര്‍ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധമവതരിപ്പിച്ചു. സമാപന ചടങ്ങില്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്, പ്രിന്‍സിപ്പൽ ഡോ. ഗോഡ് വിന്‍ സാംറാജ്, പ്രഫ. ഇ. ഇസ്മയില്‍, മലയാളം വിഭാഗം മേധാവി ഡോ. ജി. ശ്രീജിത്ത്, സെമിനാര്‍ കോഒാഡിനേറ്റര്‍ വി.എസ്. പ്രസൂണ്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.