ആശുപത്രി സ്വകാര്യവത്​കരണം; പ്രതിഷേധിച്ച ജിഗ്​നേഷ്​ മേവാനി കസ്​റ്റഡിയിൽ

ഫാത്തിമ തൻവീർ അഹ്മദാബാദ്: ദാഹോദിലെ സർക്കാർ ആശുപത്രി സ്വകാര്യവത്കരിച്ചതിൽ പ്രതിഷേധിച്ച ദലിത് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സർക്കാർ ഉടമസ്ഥതയിലുള്ള ദാഹോദ് സിവിൽ ആശുപത്രി 'ൈസഡസ് കാഡില' ഗ്രൂപ്പിന് പാട്ടത്തിന് നൽകിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. 300 െബഡ് ആശുപത്രി 33 വർഷത്തേക്കാണ് പാട്ടത്തിന് നൽകിയത്. ആശുപത്രിയുള്ള സ്ഥലത്തുനിന്ന് ആറു കി.മീറ്റർ ദൂരത്ത് കാഡിലക്ക് സ്വാശ്രയ െമഡിക്കൽ കോളജുണ്ട്. വർഷം ഒരു രൂപയാണ് പാട്ടം. ഇതിനു പുറമെ 7.5 ഹെക്ടർ സ്ഥലവും ഇതുപോെല ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട്. മറ്റു ചില സർക്കാർ ആശുപത്രികളും സ്വകാര്യ മേഖലക്ക് നൽകാൻ നീക്കമുണ്ടെന്ന് മേവാനി പറഞ്ഞു. നിർധന ജനവിഭാഗങ്ങൾക്കുള്ള ചികിത്സ സൗകര്യമാണ് സർക്കാർ നിഷേധിക്കുന്നത്. അദാനി ഗ്രൂപ്പിനടക്കം സിവിൽ ആശുപത്രികൾ ഒരു രൂപ നിരക്കിൽ സംസ്ഥാനത്ത് പാട്ടത്തിന് നൽകിയിട്ടുണ്ട്. സ്വകാര്യ െമഡിക്കൽ കോളജുകൾക്ക് ആശുപത്രി സൗകര്യം ഒരുക്കാനാണ് സർക്കാർ സ്ഥാപനങ്ങൾ ഇങ്ങനെ പാട്ടത്തിന് നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.