ചുരത്തിൽ സൈക്കിൾ റൈസിങ്​ ചാമ്പ്യൻഷിപ്

ഈങ്ങാപ്പുഴ: ടീം മലബാർ റൈഡേഴ്സ്, ജില്ല പഞ്ചായത്ത്, ഗ്രീൻ കെയർ മിഷൻ എന്നിവരുടെ സഹകരണത്തോടെ കോൺക്വറിങ് ഡി വയനാട് എന്ന പേരിൽ താമരശ്ശേരി ചുരത്തിൽ സൈക്കിൾ റൈസിങ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. സൈക്കിൾ സവാരി േപ്രാത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ രാജ്യാന്തര നിലവാരത്തിലുള്ള മത്സരാർഥികളെ പങ്കെടുപ്പിച്ചാണ് മത്സരം നടത്തിയത്. തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നായി 50 പേർ പങ്കെടുത്തു. അടിവാരത്തുനിന്നായിരുന്നു ആരംഭം. 13 കി.മീ വരുന്ന ചുരം 39 മിനിറ്റുകൊണ്ട് കയറി ലക്കിടിയിൽ വയനാട് ഗേറ്റിൽ ഫിനിഷ് ചെയ്ത കൊച്ചിൻ ബൈക്കേഴ്സി​െൻറ ശ്രീനാഥ് ലക്ഷ്മികാന്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കി. 44 മിനിറ്റെടുത്ത ജോസഫ് നിക്സൺ (കൊച്ചിൻ ബൈക്കേഴ്സ്) രണ്ടാം സ്ഥാനവും 46 മിനിറ്റെടുത്ത ടീം മലബാർ റൈഡേഴ്സി​െൻറ അനീഷ് മൂന്നാം സ്ഥാനവും നേടി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. ജമീർ സേട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ മെംബർ അബ്്ദുൽ റഹ്മാൻ, ജില്ല പഞ്ചായത്ത് മെംബർ വി.ഡി. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒതയോത്ത് അഷ്റഫ്, ചുരം സംരക്ഷണ സമിതി ജന. സെക്രട്ടറി പി.കെ. സുകുമാരൻ, ട്രഷറർ വി.കെ. താജുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.