കുട്ടികൾക്കായി ചിത്രരചന ശിൽപശാല

കൊടിയത്തൂർ: മാനവ സൗത്ത് കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ 5, 6, 7 ക്ലാസുകളിലെ സംഘടിപ്പിച്ചു. പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ ഇനങ്ങളിലാണ് പരിശീലനം നൽകിയത്. അഭിലാഷ് തിരുവോത്ത്, ആബിദ് കൊടിയത്തൂർ എന്നിവരാണ് പരിശീലനം നൽകിയത്. ചിത്രകാരനായ അഭിലാഷ് തിരുവോത്ത് ചിത്രം വരച്ച് ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. മാനവ പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. പി.പി. അസ്ലം, എം. നസീർ, എം. ഷമീർ, സി.ടി സജാദ് എന്നിവർ സംസാരിച്ചു. മാനവ സെക്രട്ടറി പി.എസ് പ്രശാന്തകുമാർ സ്വാഗതവും ട്രഷറർ രവീന്ദ്രൻ എം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.