സ്‌കൂൾ മുറ്റത്ത് നിലക്കടല വിളഞ്ഞു

തിരുവമ്പാടി: വേനപ്പാറ ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർഥികൾ നടത്തിയ നിലക്കടലകൃഷി വിജയകരമായി. വർഷങ്ങളായി സ്‌കൂളിൽ വിവിധ കൃഷികൾ നടത്താറുണ്ടെങ്കിലും ആദ്യമായാണ് നിലക്കടല പരീക്ഷിച്ചത്. സ്‌കൂൾ മുറ്റത്തെ പത്ത് സ​െൻറ് സ്ഥലത്തായിരുന്നു കൃഷി. സ്‌കൂളിലെ കാർഷിക ക്ലബ് അംഗങ്ങൾ നേതൃത്വം നൽകി. കൃഷി ഓഫിസർ പ്രിയ മോഹൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഫാ. ജോൺസൺ പാഴുക്കുന്നേൽ, പ്രധാനാധ്യാപകൻ ജോസ് ഞാവള്ളിൽ, പി. സുബ്രമണ്യൻ, ലിജോ തോമസ്, ഷാജു സെബാസ്റ്റ്യൻ, സൈനുൽ ആബിദീൻ, അജയ് മാത്യു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.