താമരശ്ശേരി-ചുങ്കം ബൈപാസ്​ റോഡ് പുനരുദ്ധരിക്കണം

താമരശ്ശേരി: താമരശേരി-ചുങ്കം ബൈപാസ് റോഡ് ഉടൻ പുനരുദ്ധരിക്കണമെന്നും മയക്കുമരുന്ന്, മദ്യവിൽപന തടയണമെന്നും കോവിലകം റോഡ് റെസിഡൻറ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. കുടുബസംഗമം എക്സൈസ് ഇൻസ്പെക്ടർ വി.ജി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ. സരസ്വതി, അസോസിയേഷൻ സെക്രട്ടറി എം.എം. അബ്ബാസ്, ജോസഫ് മാത്യു, കെ.സി. രവീന്ദ്രൻ, സണ്ണി മാത്യു എന്നിവർ സംസാരിച്ചു. പാലംപ്രവൃത്തി ഉദ്ഘാടനം താമരശ്ശേരി: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം ഉപയോഗിച്ച് നിർമിക്കുന്ന മൂനമണ്ണിൽതോട് പാലത്തി​െൻറ പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസയിൻ, പഞ്ചായത്ത് മെംബർ നസീമ ജമാലുദ്ദീൻ, എം.എം. ആലിക്കുട്ടി, എം. ബാബുരാജ്, സലീം കളരിക്കൽ, പി.സി. അബൂബക്കർ, എ.കെ. ഫസൽ, എം.എം. അബ്ദുല്ല, കെ.കെ. വിജയൻ, സി.പി. അബ്ദുൽ റസാഖ്, പി.ടി. ബാബു, എം.എം. ഷമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.