പ്ലാസ്​റ്റിക് രഹിത കോടഞ്ചേരി

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന '' പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു. പതിനേഴാം വാർഡിലെ ഹരിതകർമ സേന അംഗങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക്മാൻ, വാർഡ് മെംബർമാരായ ചിന്ന അശോകൻ, ജെസ്സി പിണക്കാട്ട്, മേഴ്സി കായിത്തറ എന്നിവർ പങ്കെടുത്തു. ചുരത്തിൽ നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഈങ്ങാപ്പുഴ: ചുരത്തിൽ നൂറ് കണക്കിന് കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. എട്ടാംവളവിൽ മേലെ തകരപ്പാടി വനത്തിലാണ് കോഴിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനായി നിരീക്ഷണം നടത്തുകയായിരുന്ന ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് വനത്തിനുള്ളിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയെ വനത്തിൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. റോഡ് ഉദ്ഘാടനം ഈങ്ങാപ്പുഴ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം വിനിയോഗിച്ച് നവീകരിച്ച അമ്പലപ്പടി-കാപ്പാട്ടുമ്മൽ റോഡ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു. എം.പി.എസ് തങ്ങൾ പി.എം.എ റഷീദ്, എ.പി. സലീം, ടികെ. അർഷാദ്, എൻ. അബൂബക്കർ, ഇമ്പിച്ചിക്കോയ, ബെന്നി, ജംഷി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.