അയ്യപ്പനെഴുത്തച്ഛന്‍ സ്‌കൂള്‍ 129ാം വാര്‍ഷികാഘോഷം

രാമനാട്ടുകര: അയ്യപ്പനെഴുത്തച്ഛന്‍ എയ്ഡഡ് യു.പി.ബി സ്‌കൂളി​െൻറ 129ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് പരിപാടിയും നടന്നു. വാര്‍ഷികാഘോഷം ഗായിക പി.എസ്. ഇന്ദു ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനവും യാത്രയയപ്പും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര നഗരസഭ അധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ മണ്ണൊടി രാമദാസ്, പ്രധാനാധ്യാപകന്‍ വി. അനിരുദ്ധൻ, കൗണ്‍സിലര്‍മാരായ പി.പി. പുഷ്പമണി, കെ. പുഷ്പ, ബി.പി.ഒ. സ്റ്റിവി, സ്‌കൂള്‍ മാനേജര്‍ വിജയകുമാരൻ, പി.ടി.എ പ്രസിഡൻറ് ബാലരാമന്‍, പി.എൻ. മോഹനന്‍, ടി.സി. ബാബുരാജ്, എ.കെ. ശൈലേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.