ജീവനം അതിജീവനം പദ്ധതി സമാപിച്ചു

കോഴിക്കോട്: കോർപറേഷ​െൻറ തെരുവുനായ് ശല്യം ലഘൂകരിക്കുന്നതിനുള്ള പദ്ധതിയായ ജീവനം അതിജീവനം സമാപന സമ്മേളനം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്കുമാർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. തെരുവുനായ് സർവേ റിപ്പോർട്ട് പ്രകാശനവും ഡോക്യുമെേൻറഷൻ സീഡി കൈമാറ്റവും ഡോ. സി.എം. അബൂബക്കർ നിർവഹിച്ചു. പദ്ധതി റിപ്പോർട്ട് ഡോ. കെ.കെ. ബേബി അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, റോട്ടറി കാലിക്കറ്റ് ഈസ്റ്റ് പ്രസിഡൻറ് വിജയ് അർജുൻദാസ് ലുല്ല, ഡോ. ഷമീം അബൂബക്കർ, ഡോ. എ.സി. മോഹൻദാസ്, പി.ടി.എസ്. ഉണ്ണി, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. എ. മണി സ്വാഗതവും കോർപറേഷൻ വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ നന്ദിയും പറഞ്ഞു. തെരുവുനായ്ക്കളുടെ സർവേ, സ്കൂൾ കുട്ടികൾക്കായുള്ള ബോധവത്കരണ ക്ലാസ്, പൊതുജനങ്ങൾക്കായി സെമിനാർ, വളർത്തുനായ്ക്കൾക്ക് ആരോഗ്യ പരിശോധനയും വാക്സിനേഷൻ ക്യാമ്പും എന്നീ പരിപാടികളാണ് ജീവനം അതിജീവനം പദ്ധതിയുടെ ഭാഗമായി നടത്തിയത്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ്, പൂക്കോട് വെറ്ററിനറി കോളജ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് കോർപറേഷൻ പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.