സ്​ത്രീകൾ തൊഴിൽ നൈപുണ്യം നേടണമെന്ന്​ എം.കെ. രാഘവൻ

കോഴിക്കോട്: ഗൾഫിലെ തൊഴിൽ സാധ്യതകൾ ഇല്ലാതാകുകയും ജീവിതച്ചെലവുകൾ ദിനംപ്രതി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ത്രീകൾ തൊഴിൽ നൈപുണ്യം നേടണമെന്ന് എം.കെ. രാഘവൻ എം.പി അഭിപ്രായപ്പെട്ടു. നൈനാംവളപ്പ് ഫുട്ബാൾ ഫാൻസ് അസോസിയേഷ​െൻറ (എൻഫ) സഹകരണത്തോടെ വൈ.ജി.സി ഫൗണ്ടേഷൻ നടത്തിയ സൗജന്യ തയ്യൽ, കളിപ്പാവ നിർമാണ പരിശീലനം പൂർത്തിയാക്കിയ വനിതകളെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റജ്വ കമാൽ അധ്യക്ഷത വഹിച്ചു. എൻഫ പ്രസിഡൻറ് സുബൈർ നൈനാംവളപ്പ്, കെ.പി. ആഷിഖ്, ദീപ്തി ഷാജൻ, ഡോ. ഇസെഡ്.എ. അഷ്റഫ്, സിക്കന്തർ, മേഘാസുരേഷ്, സി.കെ. റമീസ എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ എം.കെ. രാഘവൻ എം.പി. വിതരണം ചെയ്തു. നൈനാംവളപ്പ് ഗവ. എൽ.പി സ്കൂൾ വികസനത്തിന് എം.പി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം പി.ടി.എ പ്രസിഡൻറ് ഫിറോസ് മൂപ്പൻ എം.കെ. രാഘവൻ എം.പിക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.