മാവൂരിൽ മത്സ്യ^മാംസ വിപണനകേന്ദ്രം തുറന്നു

മാവൂരിൽ മത്സ്യ-മാംസ വിപണനകേന്ദ്രം തുറന്നു മാവൂർ: ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 78 ലക്ഷവും എം.പിയുടെ 15 ലക്ഷവും ചെലവിട്ട് മാവൂരിൽ നിർമിച്ച മത്സ്യ-മാംസ വിപണനകേന്ദ്രം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കൂളിമാട് റോഡിൽ നേരേത്ത മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ മാർക്കറ്റ് പണികഴിപ്പിച്ചത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ആറ് ലക്ഷം ഉപയോഗിച്ച് നിർമിച്ച ബയോ ഗ്യാസ് പ്ലാൻറ് അടക്കമുള്ള മാലിന്യ സംസ്കരണ സംവിധാനത്തോടെയാണ് കെട്ടിടം നിർമിച്ചത്. ഗ്രാമ പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽപന നടത്തുന്നതിനുള്ള കാർഷിക വിപണന കേന്ദ്രം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹോക്കി കേരള ടീം ക്യാപ്റ്റന്‍ വി.എം. ജോഷ്നി, അണ്ടര്‍ 19 ക്രിക്കറ്റ് കേരള ടീം ക്യാപ്റ്റന്‍ പി.എം ജോഷിന, ഗായിക വി. കൗസല്യ, ഓവര്‍സിയര്‍മാരായ മുനീര്‍, ഷിജു, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ഷിദ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. ലൈബ്രേറിയൻ ഐ.വി. വിശ്വന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്‌, വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.സി. വാസന്തി, കെ. ഉസ്മാന്‍, കെ. കവിതഭായ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എം. അപ്പുകുഞ്ഞന്‍, പി. സുഷമ, ഗ്രാമപഞ്ചായത്ത് അംഗം സുബൈദ കണ്ണാറ, വി.കെ. റസാഖ്, വി.എസ്. രഞ്ജിത്ത്, കൃഷ്ണന്‍ അടുവാട്, പി. ദിവാകരന്‍, നാസര്‍ മാവൂരാന്‍, യു. ജയരാജ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പില്‍ റസാഖ് സ്വാഗതവും അംഗം യു.എ. ഗഫൂർ നന്ദിയും പറഞ്ഞു. വീട്ടുകിണറ്റിൽ മാലിന്യം തള്ളി മാവൂർ: വീട്ടുകിണറ്റിൽ മാലിന്യം തള്ളിയതായി പരാതി. മാവൂർ മണന്തലക്കടവ് റോഡിൽ പുലപ്പാടി അബ്ദുൽ അസീസി​െൻറ വീട്ടുകിണറ്റിലാണ് മാലിന്യം തള്ളിയത്. അസീസും കുടുംബവും െവള്ളിയാഴ്ച സ്ഥലത്തില്ലായിരുന്നു. ശനിയാഴ്ച രാവിലെ എത്തി കിണറിൽനിന്ന് വെള്ളം കോരുമ്പോഴാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപെടുന്നത്. അടുക്കളക്കുപുറത്ത് ബക്കറ്റിൽ ശേഖരിച്ചിരുന്ന മാലിന്യമാണ് കിണറ്റിൽ തള്ളിയത്. കൂടാതെ, വീട്ടുമുറ്റത്തും പരിസരത്തുമുണ്ടായിരുന്ന ചെരിപ്പുകളും കിണറ്റിലിട്ടിട്ടുണ്ട്. സമീപത്തെ മറ്റു രണ്ട് വീടുകളിലേക്ക് ജലം ശേഖരിക്കുന്നതും ഈ കിണറ്റിൽനിന്നാണ്. മാലിന്യം തള്ളിയതോടെ ഈ വീട്ടുകാരുടെ കുടിവെള്ളവും മുട്ടി. വീട്ടുടമ മാവൂർ െപാലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലം പരിശോധിച്ച് കേസെടുത്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അധികൃതർക്കും ആരോഗ്യവകുപ്പിനും പരാതി നൽകുെമന്ന് അസീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.