ബസ് സര്‍വിസ് കാര്യക്ഷമമാക്കാൻ നിവേദനം

കുറ്റിച്ചിറ: പ്രദേശത്തെ വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സൗകര്യാർഥം ബസുകൾ കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഗാന്ധി റോഡ് വഴി ഓടുന്ന വിധത്തില്‍ റൂട്ട് ക്രമീകരണം നടത്തണമെന്ന് അഭ്യർഥിച്ച് തെക്കേപ്പുറം ശബ്ദം വാട്സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം സമര്‍പ്പിച്ചു. സി.ഇ.വി. അബ്ദുല്‍ ഗഫൂര്‍ (സിയസ്‌കോ), ഐ.പി. ഉസ്മാന്‍ കോയ, ബി.വി. അഷ്റഫ്, എം.പി. ഇമ്പിച്ചമ്മദ്, ജലീൽ, (കുറ്റിച്ചിറ ഗവ. ഹൈസ്‌കൂൾ പി.ടി.എ കമ്മിറ്റി), മഖ്ബൂല്‍ മാസ്റ്റർ, സലീം (പി.ടി.എ ഹിമായത്തുല്‍ ഇസ്ലാം ഹൈസ്‌കൂൾ), പി.എം. നിഹാദ് (പി.ടി.എ എം.എം ഹൈസ്‌കൂള്‍), കെ.എം. നിസാര്‍ (ഐഡിയല്‍ സ്‌കൂൾ) എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.