പച്ചക്കറി വിളവെടുപ്പിൽ നൂറുമേനി

ആയഞ്ചേരി: കർഷക കൂട്ടായ്മയുടെ പച്ചക്കറി വിളവെടുപ്പിൽ നൂറുമേനി. പൊന്മേരി സഹകരണ ബാങ്ക് ഫാർമേഴ്സ് ക്ലബിന് കീഴിൽ ഹരിതശ്രീ സംഘം നടത്തിയ പച്ചക്കറി കൃഷിയിലാണ് നൂറുമേനി വിളഞ്ഞത്. വെള്ളരി, കക്കിരി, ചീര, വെണ്ട, പടവലം, പൊട്ടിക്ക, കയപ്പ എന്നീ ഇനങ്ങളാണ് ജൈവവളം ഉപയോഗിച്ച് കൃഷിചെയ്തത്. കല്ലേരിയിൽ ഒരുക്കിയ വിപണിയിൽ എല്ലാ ഉൽപന്നങ്ങളും വിറ്റഴിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലത, ഷീബ എന്നിവർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് കെ.എം. കുഞ്ഞിരാമൻ, സെക്രട്ടറി അനിൽ ആയഞ്ചേരി, സംഘം സെക്രട്ടറി ഒന്തമ്മൽ പൊക്കൻ, പ്രസിഡൻറ് വരിക്കോടി പത്മനാഭൻ, ബിജു, ഷിജിത്ത്, ബാലൻ, നാരായണൻ, കുമാരൻ, വിജയൻ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ കാർഡ് പുതുക്കൽ തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ 14, 15 തീയതികളിൽ നടക്കും. 14ന് നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് വാർഡുകളിലേത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ഒന്ന്, രണ്ട്, മൂന്ന്, 16 വാർഡുകളിലേത് ചെമ്മരത്തൂർ മാനവീയം ഹാളിലും നടക്കും. 15ന് 10, 11, 12, 13, 14, 15 വാർഡുകളിലേത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും 17, 18, 19, 20 വാർഡുകളിലേത് ചെമ്മരത്തൂർ മാനവീയം ഹാളിലും നടക്കും. 2017-18 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് കാർഡ്, പുതിയ റേഷൻ കാർഡ്, 30 രൂപ എന്നിവ സഹിതം ഇൻഷുറൻസ് കാർഡിലുൾപ്പെട്ട ഒരാൾ എത്തണം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിളംബര ജാഥ തിരുവള്ളൂർ: ലോക വനിതദിനത്തി​െൻറ ഭാഗമായി കുടുംബശ്രീ, ജ​െൻറർ ആർ.പി എന്നിവയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിളംബര ജാഥ നടത്തി. ബോധവത്കരണ ക്ലാസിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.വി. സഫീറ അധ്യക്ഷത വഹിച്ചു. സിവിൽ പൊലീസ് ഓഫിസർ ഹരിദാസൻ മണ്ണ്ക്കണ്ടി ഉദ്ഘാടനം ചെയ്തു. ടി.എം. ഗീത, ടി.എം. റീജ, പ്രസീന, ലത രമേഷ് എന്നിവർ സംസാരിച്ചു. അരൂർ പെരേങ്കാടുകുന്ന് പ്രിയദർശിനി കലാകായിക വേദി മുതിർന്ന പൗരന്മാരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി. ശ്രീലത ഉദ്ഘാടനം ചെയ്തു. പാറോള്ളതിൽ അബ്ദുല്ല, സി.പി. അന്ത്രു, കണ്ടോത്ത് ബിജു, ടി.കെ. ശശി, പി. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.