വ്യാജ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ പണപ്പിരിവ്: കോഴിക്കോട് സ്വദേശി അറസ്​റ്റില്‍

കൽപറ്റ: വ്യാജ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രസീതി നല്‍കി ജനങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൊക്കുന്ന്്് അറുപുറത്ത്് അബ്ദുള്‍ ജബ്ബാര്‍ (48) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 48 വ്യാജ നോട്ടീസുകളും, മൂന്ന് രസീത് ബുക്കുകളും, 2100 രൂപയും പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെ കമ്പളക്കാട് ചിത്രമൂലയിലാണ് സംഭവം. കനവ് ചാരിറ്റബിള്‍ സൊെസെറ്റി കാഞ്ഞാവെളി മാനന്തവാടി എന്ന വിലാസത്തിലുള്ള രസീതികളാണ് ഇയാള്‍ ആള്‍ക്കാര്‍ക്ക് നല്‍കിയിരുന്നത്. 'ഒരുനേരത്തെ അന്നത്തിന് വകയില്ലാത്തവര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍, കാൻസര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടിപ്പെട്ട് ചികിത്സിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍, മാനസിക രോഗികള്‍ എന്നിവരെ സാഹായിക്കാന്‍ നമുക്ക് ഒന്നായി കൈകോര്‍ക്കാം, കനിവ് എവിടെയുണ്ടോ അവിടെ ഹൃദയമുണ്ടാവും കൂടെ കനവും' എന്നാണ് നോട്ടീസില്‍ എഴുതിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നമ്പര്‍, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം നോട്ടീസില്‍ നൽകിയിട്ടുണ്ട്. 50 രൂപയുടെയും 20 രൂപയുടെയും രസീതികളാണ് ഇയാള്‍ നല്‍കിയിരുന്നത്. വെള്ളിയാഴ്ച രാവിലെ കമ്പളക്കാട് ചിത്രമൂലയിലെത്തി നോട്ടീസുകള്‍ നല്‍കി പണപ്പിരിവ് നടത്തുന്നതിനിടെ സംശയംതോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെക്കുകയും കമ്പളക്കാട് പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കമ്പളക്കാട് എസ്.ഐ ഹരിലാല്‍ ജി. നായര്‍, എസ്.പി.ഒ കെ.എന്‍. സുനില്‍കുമാര്‍, സി.പി.ഒ സി. ചന്ദ്രന്‍, സി.എം. സജി എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മുമ്പ് ഇത്തരത്തില്‍ പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് കമ്പളക്കാട് പൊലീസ് പറഞ്ഞു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. FRIWDL20 അബ്ദുള്‍ ജബ്ബാര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.