കെ.ജി. ജോർജ് ഡോക്യുമെൻററി പ്രദർശനം തിങ്കളാഴ്ച

കോഴിക്കോട്: മലയാള ചലച്ചിത്ര രംഗത്തെ തലമുതിർന്ന സംവിധായകൻ കെ.ജി. ജോർജി​െൻറ ജീവിതവും സിനിമയും പറയുന്ന ഡോക്യുമ​െൻററി '8 1/2 ഇൻറർകട്ട്സ്' തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട് ശ്രീ തിയറ്ററിൽ പ്രദർശിപ്പിക്കും. കോഴിക്കോട് നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിേത്രാത്സവത്തി​െൻറ ഭാഗമായാണ് ഡോക്യുമ​െൻററി പ്രദർശിപ്പിക്കുന്നത്. ഗോവയിൽ നടന്ന 48ാമത് അന്താരാഷ്ട്ര ചലച്ചിേത്രാത്സവത്തിൽ പനോരമ സെലക്ഷൻ കിട്ടിയ ഈ ഡോക്യുമ​െൻററിയിൽ എം.ടി. വാസുദേവൻ നായർ, മമ്മൂട്ടി, ബാലു മഹേന്ദ്ര, അടൂർ ഗോപാലകൃഷ്ണൻ, ഒ.എൻ.വി. കുറുപ്പ്, പി.കെ. നായർ, അഞ്ജലി മേനോൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ അണിനിരക്കുന്നു. നാലു വർഷം കൊണ്ടാണ് സംവിധായകൻ ലിജിൻ ജോസ് ചിത്രം പൂർത്തിയാക്കിയത്. എം.ജെ. രാധാകൃഷ്ണൻ കാമറ നിർവഹിച്ച ചിത്രത്തി​െൻറ സംഗീതം ബിജിബാലും എഡിറ്റിങ് ബി. അജിത് കുമാറും നിർവഹിച്ചിരിക്കുന്നു. ഷാഹിന കെ. റഫീക്കാണ് സഹസംവിധാനം. നിർമാതാവ് ഷിബു ജി. സുശീലൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.