മാറിയ ജീവിതത്തി​െൻറ പ്രതിധ്വനി

കോഴിക്കോട്: പൊള്ളുന്ന ജീവിതക്കനലുകൾ ഒത്തൊരുമയുടെ കൂട്ടുമായി പിന്നിട്ട കഥകൾ പങ്കിട്ട് കുടുംബശ്രീ പ്രവർത്തകരുടെ ഒന്നിക്കൽ. കുടുംബശ്രീ ജില്ല മിഷൻ സംഘടിപ്പിച്ച പ്രതിധ്വനി ടോക് ഷോയിലാണ് കുടുംബശ്രീയുടെ സഹായത്തോടെ ജീവിതം തളിർത്തവർ തങ്ങളുടെ കഥകൾ വിവരിച്ചത്. കൂരാച്ചൂണ്ടിലെ മിനി, മലമുകളിലെ കൊച്ചു കുടിലിൽ ഒറ്റപ്പെട്ടുപോകുമായിരുന്ന ത​െൻറ കുടുംബത്തി​െൻറ കഥയാണ് പറഞ്ഞത്. 200 രൂപയിലധികം സമ്പാദിക്കാൻ സാധിക്കാത്ത മിനിക്ക് ഇപ്പോൾ ദിവസം 600ലധികം രൂപ കിട്ടുന്നുണ്ട്. ടോക് ഷോയിൽ പുതുപ്പാടി സി.ഡി.എസിലെ ടി.കെ. പത്മിനി, കൂത്താളി സി.ഡി.എസിലെ കെ.കെ. ബിന്ദു എന്നിവർ വിജയികളായി. ജില്ലയുടെ വിവിധഭാഗങ്ങളിൽ ജെൻഡർ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവർ, സൂക്ഷ്മ സംരംഭകർ, പിന്നാക്ക വിഭാഗങ്ങളിലുള്ളവർ, പൊതുപ്രവർത്തകർ, വ്യത്യസ്തവും തന്ത്രപ്രധാനവുമായ മേഖലകളിൽ കഴിവുതെളിയിച്ചവർ തുടങ്ങി 10 പേരാണ് ടോക് ഷോക്ക് എത്തിയത്. ദീദി ദാമോദരൻ, ഡോ. എം.ജി. മല്ലിക, വി.എസ്. റിജേഷ് എന്നിവർ ടോക് ഷോയുടെ വിധികർത്താക്കളായി. കുടുംബശ്രീ ജില്ല മിഷൻ രൂപംനൽകിയ ജെൻഡർ പ്രതിരോധ സേനയായ പിങ്ക് ടാസ്ക് ഫോഴ്സ് അംഗങ്ങൾ അണിനിരക്കുന്ന ലോകവനിത ദിനാചരണ റാലിയും നടന്നു. നീതം 2018 ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സംഘടിപ്പിച്ച സഹയാത്ര സംഗമത്തി​െൻറ േക്രാഡീകരിച്ച റിപ്പോർട്ട് കുടുംബശ്രീ ജെൻഡർ േപ്രാഗ്രാം മാനേജർ അഫീസ കൈമാറി. കുടുംബശ്രീയുടെ ഖരമാലിന്യ തൊഴിലാളികളായ ആർ. ഇന്ദിര, പി. സുന്ദരി, കെ. ഉഷ, കെ. ജാനു, പി. ലിസി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി.സി. കവിത, അസി. കോഓഡിനേറ്റർമാരായ ടി. ഗിരീഷ് കുമാർ, പി. ഗിരീശൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.