നക്ഷത്രയുടെ അവാർഡ്​: മേമുണ്ട സ്കൂളും ആഹ്ലാദ നിറവിൽ

വില്യാപ്പള്ളി: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സിനിമ പുരസ്കാര ജേതാവായ നക്ഷത്ര മനോജും നക്ഷത്ര പ്ലസ് ടുവിന് പഠിക്കുന്ന മേമുണ്ട സ്കൂളും ആഹ്ലാദ നിറവിൽ. പ്രിൻസിപ്പൽ കൃഷ്ണദാസ് മാസ്റ്റർ നക്ഷത്രയെ അവാർഡ് വിവരമറിയിച്ച ഉടനെ തുടങ്ങിയ അഭിനന്ദന പ്രവാഹം ഇതുവരെ നിലച്ചിട്ടില്ല. കൂട്ടുകാർ നക്ഷത്രയെ വാനിലുയർത്തിയാണ് അഭിനന്ദിച്ചത്. തുടർന്ന് അവാർഡ് കിട്ടിയ സിനിമയിലെ ത​െൻറ അച്ഛനായി അഭിനയിച്ച ചലച്ചിത്ര നടൻ ബിജു മേനോൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, പാറക്കൽ അബ്ദുല്ല എം.എൽ.എ എന്നിവർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അനുശോചിച്ചു തണ്ണീർപന്തൽ: ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ റസാഖ് മാസ്റ്ററുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിലും പി.ടി.എയും അനുശോചിച്ചു. പ്രിൻസിപ്പൽ എം.വി. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കർ, കെ.എം. കുഞ്ഞബ്ദുല്ല, കെ. കുഞ്ഞബ്ദുല്ല, കെ. ജമാൽ, കുഞ്ഞബ്ദുല്ല കുളമുള്ളതിൽ, കുഞ്ഞിമൊയ്തു ചാലിൽ, അബ്ദുൽ ഗഫൂർ, കുഞ്ഞമ്മദ് കുന്നോത്ത്, ടി. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇ.സി. ഹംസ സ്വാഗതവും എൻ. മുഹമ്മദ് അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.