ക്ഷേത്രവളപ്പിൽ നോട്ടീസ്​ വിതരണം ബി.ജെ.പി വനിത നേതാവ്​ കർഷക നേതാവി​െൻറ കരണത്തടിച്ചു

കോയമ്പത്തൂർ: ഡൽഹിയിൽ കർഷകസമരത്തിന് നേതൃത്വം നൽകി ശ്രദ്ധേയനായ ദേശീയ തെന്നിന്ത്യൻ നദീസംയോജന കർഷകസംഘം നേതാവ് പി. അയ്യാകണ്ണുവിനെ ബി.ജെ.പി വനിത നേതാവ് മുഖത്തടിച്ചത് വിവാദമായി. ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കാവേരി മാനേജ്മ​െൻറ് ബോർഡ്, ജൈവകൃഷി, ജനിതകമാറ്റം വരുത്തിയ വിത്തുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെ അയ്യാക്കണ്ണുവി​െൻറ നേതൃത്വത്തിലുള്ള കർഷകസംഘം മാർച്ച് ഒന്നുമുതൽ കന്യാകുമാരിയിൽനിന്ന് പദയാത്ര നടത്തിവരികയാണ്. കഴിഞ്ഞദിവസം തിരുച്ചെന്തൂർ സുബ്രഹ്മണ്യസാമി ക്ഷേത്രാങ്കണത്തിലെത്തിയ സംഘം പൊതുജനങ്ങൾക്ക് നോട്ടീസ് വിതരണം ചെയ്യുന്നതിനിടെയാണ് തൂത്തുക്കുടി ബി.ജെ.പി വനിത വിഭാഗം ജില്ല സെക്രട്ടറി നെല്ലയമ്മാൾ എതിർപ്പുമായി രംഗത്തെത്തിയത്. ലഘുലേഖകളിൽ മോദി സർക്കാറി​െൻറ കാർഷിക നയങ്ങളെയും വിമർശിക്കുന്നതാണ് പ്രകോപനത്തിന് കാരണമായത്. നോട്ടീസ് വിതരണം തടഞ്ഞ നെല്ലയമ്മാൾ ഒരുഘട്ടത്തിൽ അയ്യാക്കണ്ണുവി​െൻറ മുഖത്തടിച്ചു. പിന്നീട് ത​െൻറ ചെരുപ്പ് ഉയർത്തിക്കാണിച്ച് മറ്റു പ്രവർത്തകരെയും ഭീഷണിപ്പെടുത്തി. അതിനിടെ നാട്ടുകാർ ഇടപ്പെട്ട് ഇരുകൂട്ടരെയും മാറ്റുകയായിരുന്നു. കർഷകരുടെ മർദനമേറ്റെന്ന് പറഞ്ഞ് നെല്ലയമ്മാൾ ഗവ. ആശുപത്രിയിൽ പ്രവേശിച്ചിരിക്കയാണ്. തന്നെ അസഭ്യം പറഞ്ഞ് അടിക്കാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്ന് നെല്ലയമ്മാൾ പറയുന്നു. അതേസമയം, അയ്യാക്കണ്ണു പൊലീസിൽ പരാതി നൽകിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ വയറ്റത്തടിക്കുേമ്പാൾ അദ്ദേഹത്തി​െൻറ അനുയായികൾ കരണത്താണ് അടിക്കുന്നതെന്ന് അയ്യാക്കണ്ണു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പി മഹിള നേതാവിനെ ൈകയേറ്റം ചെയ്ത അയ്യാക്കണ്ണുവിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ ആവശ്യപ്പെട്ടു. ഫോേട്ടാ: cb370( തമിഴ് കർഷക നേതാവ് അയ്യാക്കണ്ണുവിനെ ബി.ജെ.പി മഹിള നേതാവ് നെല്ലയമ്മാൾ കരണത്തടിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.