ധനകാര്യമന്ത്രി കബളിപ്പിക്കുന്നുവെന്ന്​

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനകാര്യത്തിൽ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നടത്തിയ പ്രസ്താവന വസ്തുതകൾ വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് ആക്ഷൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽവന്നതിനുശേഷം എ.പ്രദീപ് കുമാർ എം.എൽ.എയുടെ സാന്നിധ്യത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മന്ത്രിയെ കണ്ടിരുന്നു. റോഡ് കാര്യത്തിൽ മൊത്തം സംഖ്യക്ക് പ്രപ്പോസൽ സമർപ്പിക്കാൻ എം.എൽ.എയെ ചുമതലപ്പെടുത്തി. അതുപ്രകാരം 245 കോടി രൂപയുടെ പ്രപ്പോസൽ സമർപ്പിച്ചതായി എം.എൽ.എ പറയുന്നു. ഫണ്ട് ലഭിക്കാതെ വന്നപ്പോൾ ആക്ഷൻ കമ്മിറ്റിയുടെ റോഡ് ഉപരോധത്തെ തുടർന്ന് 2017 മേയിൽ സർക്കാർ 50 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയതായും മാസാന്തം 50 കോടി രൂപ വീതം നവംബറിന് മുമ്പ് മുഴുവൻ തുകയും നൽകി പൂർത്തീകരിക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി. തുടർന്നാണ് അന്ന് സമരം നിർത്തിയത്. പക്ഷേ, അനുവദിച്ച 50 കോടിതന്നെ നാലു മാസം കഴിഞ്ഞ് െസപ്റ്റംബറിലാണ് ലഭിച്ചത്. സ്ഥലം ഏറ്റെടുക്കാൻ 100 കോടി രൂപ വേണ്ടിവരുന്നതിൽ 50 കോടി നേരേത്ത കൈമാറിയെന്നും ബാക്കി 50 കോടി ഈ സാമ്പത്തിക വർഷംതന്നെ നൽകുമെന്നും മന്ത്രി പറഞ്ഞത് വസ്തുതകൾക്ക് നിരക്കുന്നതല്ല. മുൻ സർക്കാർ നൽകിയ 64 കോടിയും ഈ സർക്കാറി​െൻറ 50 കോടിയും അടക്കം 114 കോടിയാണ് ഇതുവരെ ലഭിച്ചത്. റോഡ് വിഷയത്തിലുള്ള മന്ത്രിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിൽ എ. പ്രദീപ് കുമാർ എം.എൽ.എയുടെ പ്രതികരണം അറിയാൻ താൽപര്യമുണ്ടെന്നും ആക്ഷൻകമ്മിറ്റി ഭാരവാഹികളായ ഡോ. എം.ജി.എസ് നാരായണൻ, അഡ്വ. മാത്യു കട്ടിക്കാന, എം.പി. വാസുദേവൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.