ആദിവാസി ഫണ്ട് വിനിയോഗം സമഗ്ര അന്വേഷണം വേണം ^അലി അക്ബർ

ആദിവാസി ഫണ്ട് വിനിയോഗം സമഗ്ര അന്വേഷണം വേണം -അലി അക്ബർ നന്മണ്ട: സംസ്ഥാനത്തെ ആദിവാസികൾക്കുള്ള ഫണ്ട് വിനിയോഗത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിനിമ സംവിധായകൻ അലി അക്ബർ പറഞ്ഞു. ഉണർവ് ബി.ജെ.പി സാംസ്കാരിക വേദി നന്മണ്ടയിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടികളുടെ കേന്ദ്ര ഫണ്ടാണ് ഇതിനകം ലഭിച്ചത്. ഇത് കൃത്യമായി ആദിവാസികൾക്ക് ലഭിക്കുകയാണെങ്കിൽ അവർ ഇന്ന് ഉയർന്നനിലയിൽ എത്തേണ്ടതാണ്. പേക്ഷ, ഇന്നും കേരളത്തിലെ കോളനിവാസികൾ പട്ടിണിയിലാണ്. അട്ടപ്പാടിയിലെ മധു ഇതിന് ഉദാഹരണമാണ്. സംസ്ഥാന സർക്കാറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷ്ണൻ പാതിരിശ്ശേരി, സുരേഷ് ഉണ്ണി, ആറുൽ ഉസ്മാൻ, സിഗ്്്നി ദേവരാജ്, പി. സതീഷ്കുമാർ, ദേവരാജ്, അനൂപ്, ദിലീപ് എന്നിവർ കാൻവാസിൽ പങ്കെടുത്തു. കലാമണ്ഡലം പ്രശോഭ് അവതരിപ്പിച്ച 'കുറത്തി' ദൃശ്യാവിഷ്കാരവും നടന്നു. ചടങ്ങിൽ പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ടി. ദേവദാസ്, എം.ഇ. ഗംഗാധരൻ, സ്വപ്നേഷ് ചീക്കിലോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.