കളഞ്ഞുകിട്ടിയ തുക ഉടമക്ക് തിരികെ നല്‍കി ഗ്രാമപഞ്ചായത്ത്‌ ഉദ്യോഗസ്ഥന്‍ മാതൃകയായി

KP + KC എകരൂൽ: കളഞ്ഞുകിട്ടിയ 75,500 രൂപ ഉടമയെ കണ്ടെത്തി തിരികെ നല്‍കി ഗ്രാമപഞ്ചായത്ത്‌ ഓഫിസിലെ ഉദ്യോഗസ്ഥന്‍ മാതൃകയായി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ ഓഫിസിലെ ക്ലര്‍ക്കായ കോഴിക്കോട് പാവങ്ങാട് സ്വദേശി പി.കെ. ഫിറോസ്‌ ബാബുവിനാണ് ഓഫിസ് വരാന്തയില്‍ ചിതറിയ നിലയില്‍ നോട്ടുകെട്ടുകള്‍ കിട്ടിയത്. ഊര്‍ജിത നികുതിപിരിവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് ജോലികഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ഓഫിസില്‍ തിരിച്ചെത്തിയതായിരുന്നു ഫിറോസ്‌ ബാബു. പണംകിട്ടിയ ഉടൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയിയെയും ഓഫിസിലെ സഹപ്രവര്‍ത്തകരെയും വിവരമറിയിച്ചതിനെ തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ പൂനൂര്‍ തേക്കുംതോട്ടം ചക്കിട്ടമ്മല്‍ വി.കെ. അബ്ദുറഹിമാേൻറതാണ് നഷ്ടപ്പെട്ട പണമെന്ന് കണ്ടെത്തുകയായിരുന്നു. താമരശ്ശേരി എസ്.ബി.ഐ ശാഖയില്‍നിന്ന് പണമെടുത്ത് ഗ്രാമപഞ്ചായത്ത്‌ ഓഫിസില്‍ എത്തിയപ്പോഴാണ് നഷ്ടപ്പെട്ടതെന്ന് അബ്ദുറഹിമാന്‍ പറഞ്ഞു. ബാലുശ്ശേരി പൊലീസി​െൻറ നിർദേശത്തെ തുടര്‍ന്ന് ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ ഓഫിസില്‍വെച്ച് പ്രസിഡൻറ് ഇ.ടി. ബിനോയ്‌ പണം ഉടമസ്ഥന് കൈമാറി. ഫിറോസി​െൻറ സത്യസന്ധതയെ സഹപ്രവര്‍ത്തകരും വാര്‍ഡ്‌ അംഗങ്ങളും പൊലീസും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.