ചെങ്ങോടുമല: ബി.ജെ.പി ധർണ

നടുവണ്ണൂർ: ചെങ്ങോടുമല ക്രഷർ-ക്വാറി മാഫിയക്കെതിരെ ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടാലിട അങ്ങാടിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സിനിമ സംവിധായകനും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ അലി അക്ബർ ഉദ്ഘാടനം ചെയ്തു. ചെങ്ങോടുമലയെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു. സി.കെ. ബാലകൃഷ്ണൻ, ജയപ്രകാശ് കായണ്ണ, ടി. സദാനന്ദൻ, ജയചന്ദ്രൻ പാലോളി, എസ്.എൽ. കിഷോർ കുമാർ, എം.ടി. മാധവൻ, ദിലീഷ് കൂട്ടാലിട, രാജേഷ് നരയംകുളം, ഒ. സത്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.