സൂഫിസം, ഭക്തി​: ദേശീയ സെമിനാര്‍

കോഴിക്കോട്: സാഹിത്യത്തില്‍ സൂഫിസത്തി​െൻറയും ഭക്തിയുടെയും സ്വാധീനത്തെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് 'ഫിലോസഫി ഓഫ് ലവ് ഇന്‍ സൂഫിസം ആൻഡ് ഭക്തി'സെമിനാര്‍ ശനിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച നടന്ന സെമിനാറിൽ 'മധ്യകാല ഇന്ത്യയിലെ ശ്രീകൃഷ്ണന്‍ കൃഷ്ണഗാഥയിലൂടെ'എന്ന വിഷയത്തില്‍ കാസർകോട് എം.ഐ.ആർ.ഡി റീജനല്‍ ഡയറക്ടര്‍ ഡോ. എം.എസ്. നായര്‍ പ്രബന്ധമവതരിപ്പിച്ചു. 'ഫിലോസഫി സൂഫിസത്തിൽ'എന്ന വിഷയത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ ചരിത്രവിഭാഗം മേധാവി ഡോ. വി. കുഞ്ഞാലി, 'തുഞ്ചത്തെഴുത്തച്ഛ​െൻറ കൃതികള്‍ ഭക്തിയിലും ഫിലോസഫിയിലും'എന്ന വിഷയത്തില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാളം ഗവേഷണ വിഭാഗം മേധാവി ഡോ. ഉഷ പെരുമ്പിലാവിൽ, 'ഭക്തിയും സൂഫിസവും ഇന്ത്യന്‍ ഫിലോസഫിയില്‍'വിഷയത്തില്‍ ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് എന്നിവർ പ്രബന്ധമവതരിപ്പിച്ചു. കുഞ്ഞായിന്‍ മുസ്ലിയാരുടെ 'കപ്പപ്പാട്ട് സൂഫിസത്തിൽ'വിഷയത്തില്‍ മലപ്പുറം ഗവ. കോളജിലെ ഡോ. പി. സക്കീര്‍ ഹുസൈൻ, കേരളത്തില്‍ സൂഫിസത്തി​െൻറ വളര്‍ച്ച വിഷയത്തില്‍ ഡോ. എൻ.എ.എം. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചി​െൻറ ആഭിമുഖ്യത്തില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് മലയാളം വിഭാഗവും വടകര മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്‌മ​െൻറും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.