പീപ്പിൾസ്​ ട്രിബ്യൂണൽ റിപ്പോർട്ട്​ പ്രകാശനം ചെയ്​തു

പീപ്ൾസ് ൈട്രബ്യൂണൽ റിപ്പോർട്ട് പ്രകാശനം ചെയ്തു ന്യൂഡൽഹി: സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് സംഘടിപ്പിച്ച ഭീകരനിയമങ്ങളുടെ ഭാഗമായുള്ള കേസുകളുടെ ജനകീയ ൈട്രബ്യൂണലി​െൻറ റിപ്പോർട്ട് ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസി. അമീർ ടി. ആരിഫലിക്ക് നൽകി പ്രകാശനം ചെയ്തു. എസ്.െഎ.ഒ ദേശീയ സമ്മേളനത്തിൽ 'നീതിന്യായ വ്യവസ്ഥ വിചാരണ ചെയ്യപ്പെടുന്നു' എന്ന വിഷയത്തിൽ നടന്ന സെഷനിലാണ് പ്രകാശനം. എം. ജിഷ എഡിറ്റ് ചെയ്ത 'റിപ്പോർട്ട്: പീപ്ൾസ് ൈട്രബ്യൂണൽ ഒാൺ ഡ്രാകോണിയൻ ലോ കേസസ്' എന്ന തലക്കെട്ടിൽ ഇംഗ്ലീഷ് പതിപ്പാണ് പ്രകാശനം ചെയ്തത്. യഹ്യാ കമ്മുക്കുട്ടി (ഹുബ്ലി ഗൂഢാലോചന കേസ്), സൂഫിയ മഅ്ദനി (കളമശ്ശേരി ബസ് കത്തിക്കൽ കേസ്), പാനായിക്കുളം കേസ്, ബംഗളൂരു സ്ഫോടന കേസിലെ മഅ്ദനി, സക്കരിയ, ഷമീർ, ഷറഫുദ്ദീൻ, മനാഫ്, കെ.കെ. ഷാഹിന, വയനാട്, മാവേലിക്കര മാവോയിസ്റ്റ് കേസുകൾ, ഡി.എച്ച്.ആർ.എം കേസ്, പ്രാണേഷ് കുമാർ വധം എന്നിവയാണ് പുസ്തകം ചർച്ച ചെയ്യുന്നത്. ഇൗ കേസുകളിലെ ചാർജ്ഷീറ്റുകൾ, സാക്ഷിമൊഴികൾ എന്നിവയും അവയെ വിലയിരുത്തി ൈട്രബ്യൂണൽ നടത്തിയ നിരീക്ഷണങ്ങളും വിലയിരുത്തലുകളുമാണ് ഉള്ളടക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.