മുക്കം പ്ലാസ്​റ്റിക് മുക്തമാക്കാൻ കൂട്ടായ ശ്രമം

മുക്കം: മുക്കം നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കാൻ സമഗ്ര പദ്ധതിയുമായി വിവിധ സംഘടനകൾ നഗരസഭയുമായി ൈകകോർക്കുന്നു. സൂപ്പർ മാർക്കറ്റ്സ് വെൽെഫയർ അസോസിയേഷൻ ജില്ല കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റികൾ, ഐ.എം.എ മുക്കം, സേക്രഡ് ഹാർട്ട് ചർച്ചിനുകീഴിലെ എസ്.എച്ച് ജൈവ ജ്വാല, റോട്ടറി ക്ലബ് തുടങ്ങിയവയാണ് സഹകരിക്കുന്നത്. അങ്ങാടിയിലെ കടകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ശേഖരിച്ച് സംസ്കരിക്കുന്നതിന് എസ്.എച്ച് ജൈവ ജ്വാല നടപടി ആരംഭിച്ചു. ഐ.എം.എ സംസ്ഥാന ട്രഷറർ ഡോ. സി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. എ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജൈവ ജ്വാല പ്രസിഡൻറ് ഡോ. ആംസ്ട്രോങ്, എസ്.ഡബ്ല്യൂ.എ.കെ ജില്ല പ്രസിഡൻറ് വി. മുസ്തഫ, സെക്രട്ടറി സജിത്, കെ.എം. ഹനീഫ, കെ.സി. നൗഷാദ്, കെ.എം. കുഞ്ഞവറാൻ, ടി.എ. അശോക്, ഡോ. സി.ജെ. തിലക്, അബ്ദുസലാം മേലേ മുക്കം, സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.