ചെമ്പുകടവ് സ്​കൂൾ: അപവാദ പ്രചാരണം അവസാനിപ്പിക്കണം ^കെ.എസ്​.ടി.എ

ചെമ്പുകടവ് സ്കൂൾ: അപവാദ പ്രചാരണം അവസാനിപ്പിക്കണം -കെ.എസ്.ടി.എ താമരശ്ശേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ യു.പി സ്കൂളായ ചെമ്പുകടവ് സ്കൂളിനെ തകർക്കാൻ യു.ഡി.എഫും ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ബോധപൂർവം ശ്രമിക്കുകയാണെന്ന് കെ.എസ്.ടി.എ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി. പ്രദേശത്തെ അൺഎയിഡഡ് സ്കൂളിനെ സഹായിക്കാനുള്ള ചില തൽപരകക്ഷികളുടെ ശ്രമവും തങ്ങളുടെ സാമ്പത്തിക തിരിമറികളും അഴിമതിയും മറച്ചുവെക്കാനുള്ള തന്ത്രത്തി​െൻറ ഭാഗവുമാണ് ഇപ്പോഴത്തെ വിവാദത്തിനു പിന്നിൽ. വ്യാജ ആരോപണം ഉന്നയിച്ച് വാർത്ത നൽകിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ മാനനഷ്ടത്തിനു കേസ് ഫയൽചെയ്യുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ.എസ്.ടി.എ ഭാരവാഹികളായ ടി.കെ. അരവിന്ദാക്ഷൻ, കെ.ടി. ബെന്നി, കെ.എം. ജോസഫ്, വി.പി. കരുണൻ, ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു. മാലിന്യ സംസ്കരണ പ്ലാൻറിനെതിരെ ധർണ താമരശ്ശേരി: ജനവാസ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാൻറ് നിർമിക്കുന്നതിനെതിരെ നാട്ടുകാർ പഞ്ചായത്തോഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ചെമ്പ്രകുണ്ട മേഖലയിൽ പൂനൂർ പുഴക്കും തണ്ണീർ തടങ്ങൾക്കും ഭീഷണിയായി നിർമിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറ് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവുമെന്നും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ആരോപിച്ചാണ് നാട്ടുകാർ സമരരംഗത്ത് ഇറങ്ങിയത്. ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ. റംല ഉദ്ഘാടനം ചെയ്തു. മുഹമ്മദ്ഷാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.വി. അബ്ദുൽ അസീസ്, വൽസമ്മ അനിൽ, കെ.ടി. മുഹമ്മദ് രിഫായത്ത്, സുബൈദ, വൽസല കനകദാസ്, വി.സി. സെയ്തൂട്ടി ഹാജി, കെ.കെ. ഹംസ ഹാജി, താര അബ്ദുറഹിമാൻ ഹാജി, കെ.പി. സിദ്ദീഖ്, േപ്രംജി ജയിംസ്, ഷാഫി സക്കരിയ, ഹാരിസ് അമ്പായത്തോട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.