പുതിയങ്ങാടി ബി.ഇ.എം.യു.പി സ്​കൂൾ 176ാം വയസ്സിലേക്ക്​

പുതിയങ്ങാടി: നിരവധി തലമുറകൾക്ക് അറിവ് പകർന്ന . വിദ്യാഭ്യാസം സാർവത്രികമല്ലാതിരുന്ന വേളയിൽ ആഗ്രഹിക്കുന്നവർക്കൊക്കെ അക്ഷരാഭ്യാസം നൽകാൻ ആരംഭിച്ച സ്കൂളിന് പറയാൻ പെരുമകളേറെയുണ്ട്. വർഷങ്ങൾക്ക് മുമ്പ് 1500ഒാളം വിദ്യാർഥികൾ പഠിച്ചിരുന്നെങ്കിലും ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ പ്രചാരത്തിൽ നിറംമങ്ങിയ സ്കൂളിനെ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സ്ഥലം എം.എൽ.എ എ. പ്രദീപ്കുമാറി​െൻറയും നേതൃത്വത്തിൽ പ്രതാപം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഒത്തൊരുമിച്ചുള്ള പ്രവർത്തനംമൂലം രണ്ടുവർഷമായി വിദ്യാർഥികളുടെ എണ്ണം കൂടിവരുകയാണ്. 38 സ​െൻറ് സ്ഥലത്ത് നിലനിൽക്കുന്ന സ്കൂൾ ദേശീയപാതയോട് ചേർന്നിരുന്നതിനാൽ എത്തിച്ചേരാനുള്ള സൗകര്യവും പഠനനിലവാരവും വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്കൂളിനോട് അടുപ്പിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂമും െഎ.ടി ലാബും വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സ്കൂൾ പ്രവേശനം ആരംഭിച്ചിട്ടില്ലെങ്കിലും അടുത്തവർഷത്തേക്ക് പത്തോളം പേർ സീറ്റിന് എത്തിയതായി പ്രധാനാധ്യാപകൻ എ.ഡി. സജിത്കുമാർ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് വി.എം. അക്മലി​െൻറയും കമ്മിറ്റിയംഗം അഫ്സലി​െൻറയും നേതൃത്വത്തിൽ കലാലയത്തെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും രക്ഷിതാക്കളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.