റേഡിയോളജി ക്ലബ് വാര്‍ഷികസമ്മേളനം നാളെ

കോഴിക്കോട്: കാലിക്കറ്റ് റേഡിയോളജി ക്ലബി​െൻറ ആഭിമുഖ്യത്തില്‍ ഇന്ത്യ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിങ് അസോസിയേഷന്‍ കേരള ചാപ്റ്ററി​െൻറ വാര്‍ഷിക സമ്മേളനം മാർച്ച് 10, 11 തീയതികളിലായി രാവിലെ എട്ട് മുതല്‍ എം.വി.ആര്‍ കാന്‍സര്‍ സ​െൻററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇൻറര്‍വെന്‍ഷനല്‍ റേഡിയോളജിയില്‍ ശിൽപശാല നടത്തും. ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, റീജനല്‍ കാന്‍സര്‍ സ​െൻറര്‍ തുടങ്ങി രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ സമ്മേളനത്തിൽ പ്രബന്ധമവതരിപ്പിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ഓര്‍ഗനൈസിങ് പ്രസിഡൻറ് ഡോ. ഗോമതി സുബ്രഹ്മണ്യം, ഓര്‍ഗനൈസിങ് സെക്രട്ടറി സുനില്‍ വി. നായര്‍, ഇൻറര്‍വെന്‍ഷന്‍ റേഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് റഫീക്ക്, ഡോ. പി.ആര്‍. സുനില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.