എൽ.കെ.ജി ഇൻറർവ്യൂ നിർത്തലാക്കണമെന്ന്​ താലൂക്ക് വികസന സമിതി

കോഴിക്കോട്: സ്കൂളുകളിൽ എൽ.കെ.ജി മുതലുളള പ്രവേശനത്തിന് ഇൻറർവ്യൂ നടത്തുന്നത് നിർത്തലാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഹൈകോടതി ഉത്തരവുണ്ടായിട്ടും ഇൻറർവ്യൂ നടത്തി അമിത ഫീസ് ഈടാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പരാതി ലഭിച്ചതി​െൻറ അടിസ്ഥാനത്തിലാണ് നടപടി. റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിന് ഇതുവരെ ആരംഭിക്കാത്തതിനാൽ പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതായി യോഗം ആക്ഷേപം ഉന്നയിച്ചു. റേഷൻകാർഡിൽ ആളുകളെ ചേർക്കുന്നതിനും റേഷൻകാർഡില്ലാത്തവർക്ക് പുതിയ റേഷൻകാർഡ് ലഭിക്കുന്നതിനുളള അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി കോംപ്ലക്സ് കെട്ടിടം വാടകക്ക് നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പുതിയങ്ങാടി റോഡിൽ കോഴിലോറികൾ നിർത്തിയിടുന്നതിനാലും അവശിഷ്ടങ്ങൾ തള്ളുന്നതിനാലും റോഡിലൂടെ പോകുമ്പോൾ വളരെയധികം ദുർഗന്ധം വമിക്കുന്നു. കോർപറേഷനും പൊലീസും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ചോലക്കൽ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യൻ, എൻ.വി. ബാബുരാജ്, ഇയ്യക്കുന്നത്ത് നാരായണൻ, എൻ. സഗീഷ് ബാബു, കെ. മോഹനൻ, പി. മുഹമ്മദ് പുത്തൂർമഠം, ബാലകൃഷ്ണൻ പൊറ്റത്തിൽ, സി. അമർനാഥ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.