ത്രിപുര സംഭവത്തിൽ പ്രതിഷേധിച്ചു

കോഴിക്കോട്: ത്രിപുര സംഭവത്തിൽ ഒാൾ ഇന്ത്യ ബി.എസ്.എൻ.എൽ ആൻഡ് ഡി.ഒ.ടി പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ല പ്രവർത്തകയോഗം അപലപിച്ചു. പെൻഷൻകാർക്ക് നൽകിവരുന്ന മെഡിക്കൽ ആനുകൂല്യം വെട്ടിക്കുറക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്ര പെൻഷൻ സംഘടനയായ സി.ജി.പി.എ സംസ്ഥാന പ്രസിഡൻറായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. എം.പി. വേലായുധൻ അധ്യക്ഷനായിരുന്നു. വി.എ.എൻ. നമ്പൂതിരി, കെ. ദാമോദരൻ, എം. ബാലസുബ്രഹ്മണ്യം, ബാലൻ പുന്നശ്ശേരി, കെ. സരോജിനി, പി. ശേഖരൻ നായർ, പി. കുഞ്ഞിരാമൻ, പി.വി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.