കഞ്ചാവ് മൊത്ത വിൽപനക്കാരനായ യുവാവിനെ രണ്ട​ുകിലോ കഞ്ചാവുമായി പിടികൂടി

ഫറോക്ക്: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിൽപനക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൊത്തവിൽപനക്കാരനായ യുവാവിനെ എക്സൈസ് പിടികൂടി. പയ്യാനക്കൽ ചക്കുംകടവ് ചെന്നലേരി പറമ്പ് സലീമിനെയാണ് (39) ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആർ. പിതാംപരനും സംഘവും പിടികൂടിയത്. യുവാവ് സഞ്ചരിച്ച സ്കൂട്ടറിലും ശരീരത്തിലും ഒളിപ്പിച്ചുവെച്ചനിലയിലായിരുന്നു കഞ്ചാവ് . കുന്നത്ത് പാലം-പന്തിരാങ്കാവ് റോഡിൽ സ്കൂട്ടർ സഹിതമാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് മാങ്കാവ്, പന്തിരങ്കാവ്, കുന്നത്തുപാലം തുടങ്ങിയ മേഖലകളിലായി ചില്ലറ വിൽപനക്കാർക്ക് എത്തിച്ചുകൊടുക്കുന്ന പ്രധാനിയാണിയാൾ. സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് അവരെ കഞ്ചാവ് വിൽപനക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. photo സലീം saleem (kanjavu)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.