അസ്ഥിരോഗ ക്യാമ്പ്​

അസ്ഥിരോഗ ക്യാമ്പ് കോഴിക്കോട്: മാങ്കാവ് സമന്വയം െറസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ സൗജന്യ അസ്ഥിരോഗ നിർണയ ക്യാമ്പ് നടത്തി. ഡോ. ലോകേശൻ നായർ നേതൃത്വം നൽകി. വാർഡ് കൗൺസിലർ മനക്കൽ ശശി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. ജിനേഷ്, പ്രസിഡൻറ് വടേരി മൊയ്തീൻ കോയ, മുല്ലശ്ശേരി ഗംഗാധരൻ, ഒാമന മധു, വി. അഹമ്മദ് കോയ, ഇ.ടി. കോയമോൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് കെ.വി. പ്രസന്നൻ നന്ദി പറഞ്ഞു. വാർഷികാഘോഷം കോഴിക്കോട്: കണ്ണാടിക്കൽ വരുതൂര് ഗവ. എൽ.പി സ്കൂൾ 93ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഡെപ്യൂട്ടി മേയർ മീര ദർശക് ഉദ്ഘാടനം ചെയ്തു. ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് ഗിരീഷ് ആമ്പ്ര മുഖ്യാതിഥിയായി. സർവിസിൽനിന്നും വിരമിക്കുന്ന അധ്യാപിക ടി.കെ. പ്രസന്ന കുമാരിക്ക് ഡെപ്യൂട്ടി മേയറും പി.ടി. സി.എം. സുലോചന കെ.വിക്ക് നഗരസഭ കൗൺസിലർ പി. ബിജുലാലും പി.ടി.എയുടെ ഉപഹാരങ്ങൾ സമർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി.സി. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് ടി.കെ. ബൈജു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി. പുരുഷു സ്വാഗതവും ലൈല സിന്ധു നന്ദിയും പറഞ്ഞു. കെ. കിഷോർ, കെ.പി. ഉമേഷ്, അനിൽ മൂത്താട്ട്, ശ്രീജിത്ത്, ബിനി വിനോദ്, വി.എം. നാദിറ, കെ.ടി. പ്രസന്ന കുമാരി, കെ.വി. സുലോചന എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ, സ്റ്റാർ ബ്രദേഴ്സ് കാലിക്കറ്റ് അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നിവയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.