ലൈറ്റ്​ മെട്രോ: കോഴിക്കോടിന്​ വലിയ നഷ്​ടം

കോഴിക്കോട്: ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പഠനങ്ങളും പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിയ ൈലറ്റ് മെട്രോ പദ്ധതി അവസാനിപ്പിക്കുേമ്പാൾ ഗതാഗതക്കുരുക്കില്ലാത്ത നഗരമെന്ന കോഴിക്കോടൻ സ്വപ്നമാണ് പൊലിയുന്നത്. കോഴിക്കോട്ട് മീഞ്ചന്ത-മെഡിക്കൽ കോളജ് റൂട്ടിൽ 13.5 കി.മീറ്ററിൽ നിർമാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. 2015 സെപ്റ്റംബറില്‍ കോഴിക്കോട്ട്് മോണോറെയിൽ ഓടുമെന്നായിരുന്നു നിർമാണ ചുമതലയുള്ള ഡൽഹി െമട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) മുഖ്യ ഉപദേശകൻ ഇ. ശ്രീധരന്‍ നേരത്തേ അറിയിച്ചത്. മോണോ റെയിലിന് കോഴിക്കോട് ഓഫിസും മറ്റും സ്ഥാപിച്ച് പ്രാരംഭ പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. മന്ത്രിമാരിൽനിന്നും അധികൃതരിൽനിന്നും ഒരു പിന്തുണയും ലഭിക്കാത്തതിനാലാണ് പദ്ധതിയിൽനിന്ന് പിന്മാറുന്നതെന്നാണ് ഇ. ശ്രീധരൻ അറിയിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്ന് കാണിച്ച് ഇ. ശ്രീധരൻ കേരള സർക്കാറിന് കത്തുനൽകി. എന്നാൽ, ഇതിനു മറുപടിപോലും നൽകാൻ അധികൃതർ തയാറായിട്ടില്ല. രൂക്ഷമായ ഗതാഗതക്കുരുക്കിൽ കാത്തുകിടക്കേണ്ടി വരുന്ന യാത്രക്കാർ ഏറെ പ്രതീക്ഷിച്ച് കാത്തിരുന്ന പദ്ധതിയാണ് ഭരണകർത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടുകൊണ്ട് നഷ്ടപ്പെടുന്നത്. മാത്രമല്ല, ഭാവിയിൽ വെസ്റ്റ് ഹിൽ, സിവിൽ ഭാഗത്തേക്കു കൂടി ട്രെയിൽ സർവിസ് നീട്ടാനും ഡി.എം.ആർ.സിക്ക് പദ്ധതിയുണ്ടായിരുന്നു. കോഴിക്കോട് ലൈറ്റ് മെട്രോക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ മുഖ്യമന്ത്രി അടക്കമുള്ളവർ യോഗം ചേർന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.