ത്രിപുര ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കോഴിക്കോട്: ത്രിപുരയിൽ തെരഞ്ഞെടുപ്പിനുശേഷം സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പാർട്ടി ഓഫിസുകൾ തകർക്കുകയും പ്രവർത്തകരെയും അനുഭാവികളെയും ആക്രമിക്കുന്നതിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫ് ഉദ്‌ഘാടനം ചെയ്തു. സച്ചിൻ, ശരത്, ഷാജി എന്നിവർ സംസാരിച്ചു. പിങ്കി പ്രമോദ് അധ്യക്ഷത വഹിച്ചു. കെ. അരുൺ സ്വാഗതവും മാസിൻ റഹിമാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.