ജീവനം അതിജീവനം; സെമിനാർ

കോഴിക്കോട്: തെരുവുനായ് ശല്യം ലഘൂകരിക്കുന്നതി​െൻറ ഭാഗമായി കോർപറേഷൻ നടപ്പാക്കുന്ന 'ജീവനം അതിജീവനം' പദ്ധതിയുടെ ഭാഗമായി ടാഗോർ ഹാളിൽ സെമിനാർ നടന്നു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, റോട്ടറി ക്ലബ് ഒാഫ് കാലിക്കറ്റ് ഇൗസ്റ്റ്, വെറ്ററിനറി കോളജ് പൂക്കോട് എൻ.എസ്.എസ് യൂനിറ്റ് എന്നിവരുടെ സഹകരണത്തേടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേരള വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ. ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലായി നടന്ന സെമിനാറിൽ ഡോ. അജിത് ജേക്കബ് ജോർജ്, ഡോ. കിഷോർ കുമാർ, ഡോ. പി.പി. ബിനീഷ്, ഡോ. ആനി നവോമി ഫിലിപ്പ് എന്നിവർ സംസാരിച്ചു. ഡോ. ആർ.എസ്. ഗോപകുമാർ, പി. സുന്ദർദാസ്, എം.സി. അനിൽകുമാർ, ഡെപ്യൂട്ടി മേയർ മീരാ ദർശക്, വിജയ് അർജുൻദാസ് ലുല്ല എന്നിവർ സംസാരിച്ചു. ഡോ. കെ.കെ. ബേബി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.